ഞങ്ങളുടെ ലക്ഷ്യം
ഏത് പ്രായത്തിലും കൂടെയുണ്ട്.
ചെറുപ്പമായാലും പ്രായമായാലും, ജോലിത്തിരക്കിലായാലും വീട്ടിൽ വിശ്രമത്തിലായാലും, വേദനയില്ലാതെ നടക്കാനും ജോലി ചെയ്യാനും പറ്റണം. അതാണ് ഞങ്ങളുടെ ആഗ്രഹം. തനി കേരള ആയുർവേദ രീതിയിലാണ് ചികിത്സ. ഉപയോഗിക്കുന്ന എണ്ണകൾ കുറച്ച് കുറച്ചായി ഞങ്ങൾ തന്നെ ഉണ്ടാക്കുന്നു.
നിങ്ങളുടെ അസുഖം, ശരീരപ്രകൃതി, ആയുർവേദ ഗ്രന്ഥങ്ങൾ പറയുന്നത്, ഇതെല്ലാം നോക്കിയാണ് ഓരോ ചികിത്സയും തീരുമാനിക്കുന്നത്.
ഞങ്ങളുടെ കാഴ്ചപ്പാട്
നല്ല ചികിത്സ കഴിഞ്ഞാൽ മനസ്സിന് സമാധാനവും ധൈര്യവും തോന്നണം.
ഓരോ രോഗിയെയും വീട്ടിൽ വരുന്ന അതിഥിയെ പോലെയാണ് ഞങ്ങൾ കാണുന്നത്. ആദ്യം കേൾക്കും, പറഞ്ഞ വാക്ക് പാലിക്കും, ഓരോ തവണയും മുഴുവൻ ശ്രദ്ധയും നിങ്ങൾക്കായിരിക്കും.
ഓരോ ചികിത്സയും ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും ചെയ്യുന്നു.
ചികിത്സകൾ കാണാം

ഞങ്ങളുടെ വാക്ക്
ആദ്യം നിങ്ങൾക്ക് എന്താണ് വേണ്ടത് എന്ന് മനസ്സിലാക്കും. പിന്നെ ശ്രദ്ധയോടെ ചികിത്സിക്കും.
- ഓരോ ചികിത്സയും മരുന്നുകൂട്ടും വിശ്വസിക്കാവുന്ന ആയുർവേദ ഗ്രന്ഥങ്ങളിൽ നിന്ന്
- ചികിത്സയ്ക്ക് ഉപയോഗിക്കുന്ന അതേ എണ്ണകൾ, കുറച്ച് കുറച്ചായി ഉണ്ടാക്കുന്നത്
- ചികിത്സ കൊണ്ട് എന്ത് കിട്ടും എന്ന് സത്യസന്ധമായി പറയും. നിർബന്ധിക്കില്ല, വെറുതെ വാക്ക് തരില്ല
- കാളികാവിലെ ക്ലിനിക്കിലോ നിങ്ങളുടെ വീട്ടിലോ
ഞങ്ങളുടെ രീതി
വേദനയില്ലാതെ നടക്കാൻ ഒരു കൈത്താങ്ങ്.
ഞങ്ങൾ ഒരിക്കലും തെറ്റിക്കാത്ത നാല് കാര്യങ്ങൾ.
ശുദ്ധം.
നല്ല പച്ചമരുന്നുകളും ശുദ്ധമായ എണ്ണയും. കടുപ്പമുള്ളതൊന്നുമില്ല, ഒന്നും ഒളിച്ചുവെക്കുന്നുമില്ല.
തിരക്കില്ലാതെ.
ചെറുതീയിൽ പതുക്കെ കാച്ചിയെടുക്കുന്ന എണ്ണ. ചികിത്സയും ഒരിക്കലും ധൃതിയിലല്ല.
കാലം തെളിയിച്ചത്.
കേരളത്തിന്റെ ആയുർവേദ പാരമ്പര്യത്തിൽ നിന്നുള്ള ചികിത്സ. പുതിയ ഫാഷനുകൾക്ക് പിന്നാലെയല്ല.
നിങ്ങളുടെ അടുത്ത്.
കാളികാവിലെ ക്ലിനിക്കിൽ. വരാൻ പറ്റാത്തപ്പോൾ നിങ്ങളുടെ വീട്ടിലും.







